ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പനത്തിന് വിധേയനാക്കിയ കേസില്‍ നാഗര്‍കോവില്‍ മുന്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ നാഞ്ചില് മുരുകേശന് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കോടതി മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്.
നാഗര്‍കോവില്‍ സ്വദേശിയായ പതിനഞ്ചുകാരിയെ ദിവസങ്ങള്‍ക്കുമുമ്പ് കാണാതായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ ഇരുപതുകാരനൊപ്പം പോയതാണെന്ന് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. അപ്പോഴാണ് അമ്മയുടെ അറിവോടെയുള്ള പീഡനം സഹിക്കാതെയാണ് സുഹൃത്തിനൊപ്പം പോയതെന്ന് വെളിപ്പെടുത്തിയത്.
മുന്‍എംഎല്‍എയും സുഹൃത്തുക്കളും നിരന്തരം വീട്ടിലെത്തിയിരുന്നുവെന്നും പന്ത്രണ്ട് വയസ്സുമുതല്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ വനിത സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.