പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എഎസ്‌ഐയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം

rape

കൊച്ചി: കലൂരിലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എഎസ്‌ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ട് പതിനെട്ട് ദിവസം പിന്നിട്ടു. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

എഎസ്‌ഐ ഒളിവില്‍ പോയെന്ന് അന്വേഷണ സംഘം അവകാശപ്പെടുമ്പോഴും പ്രതി ഇപ്പോഴും നാട്ടില്‍ത്തന്നെയുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയെയും ബന്ധുക്കളെയും ഇയാള്‍ രണ്ട് തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ജനകീയ സമിതി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം പ്രതിയുടെയും ബന്ധുക്കളുടെയും ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണ് പെണ്‍കുട്ടിയുടെ കുടുംബം. എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.Related posts

Back to top