മോദിയുടെ വീടുള്ള കെട്ടിടത്തില്‍ തീപിടുത്തം; ഭയപ്പെടാനില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ല്‍ഹിയില്‍ വീണ്ടും തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി അടക്കമുള്ള ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് 7.25 നാണ് തീപിടിത്തമുണ്ടായത്.

അതേസമയം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുള്ള എസ്പിജി ഓഫീസിലാണ് ചെറിയ തീപിടുത്തമുണ്ടായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഒന്‍പത് അഗ്‌നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Top