പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: 66 വയസുകാരന്‍ പിടിയില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ പിടിയില്‍.എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ സുധാകരന്‍ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയയാരുന്നു.

തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സുധാകരനെ പിടികൂടി. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവര്‍ ചേര്‍ന്ന് ആണ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top