‘മിന്നല്‍ മുരളി’ ടെലിവിഷനിലേക്ക്

മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനൊ തോമസ് നായകനായ ചിത്രം വിദേശങ്ങളിലുംപ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. ‘മിന്നല്‍ മുരളി’ ചിത്രം ഇപ്പോഴും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ‘മിന്നല്‍’ മുരളി ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത

ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍. ഏഷ്യാനെറ്റില്‍ ആണ് ചിത്രം സംപ്രേഷണം ചെയ്യുക. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു മലയാള സിനിമ ആദ്യമായിട്ടായിരുന്നു സൂപ്പര്‍ ഹീറോ നായകനായി എത്തിയത്.

‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

Top