മിന്നല്‍ മുരളിയുടെ ടീസര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നല്‍ മുരളിയുടെ ടീസര്‍ പുറത്തിറങ്ങി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു . മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഒരു ഇന്ട്രോ ആണ് ടീസര്‍ നല്‍കുന്നത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbasiljosephdirector%2Fposts%2F3159475144171684&width=500″ width=”500″ height=”644″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ‘ഈ ഓണത്തിന് സിനിമ തീയേറ്ററില്‍ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല. ഇപ്പൊ ടീസര്‍ പുറത്തിറക്കുന്നു എന്നും സംവിധായകന്‍ ബേസില്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു.

Top