കാലവർഷം; മിന്നൽ മുരളിയുടെ സെറ്റ് പൂർണമായും പൊളിച്ചു നീക്കി

കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനായി പണിത സെറ്റ് പൂർണമായും പൊളിച്ചു നീക്കി.കാലടി മണപ്പുറത്ത് നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ്
അണിയറ പ്രവർത്തകർ തന്നെ പൊളിച്ചു നീക്കുകയായിരുന്നു.

കാലടി മണപ്പുറം ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചത്. കാലവർഷത്തിന്റെ ആരംഭത്തോടെ ആലുവ മണപ്പുറത്ത് വെള്ളം കയറാനുളള സാധ്യത കണക്കിലെടുത്താണ് സെറ്റ് പൊളിച്ച് നീക്കിയത്.

രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ സെറ്റ് തകർത്തത് സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്. സംഭവത്തിൽ സൂത്രധാരനായ ബജ് രംഗ് ദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂർ അടക്കം നിരവധി പേർ അറസ്റ്റിലായിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാൽ ലോക് ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല.

പടയോട്ടം തുടങ്ങിയ സിനിമകൾ നിർമിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.

Top