യമുനൈയാട്രിലെ പാടി ആരാധകരെ കൈയ്യിലെടുത്ത് മിന്‍മിനി

കൊച്ചി: യമുനൈയാട്രിലെ ഈറ കാട്രിലേ എന്ന മണിരത്‌നത്തിന്റെ’ദളപതി’ എന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇളയരാജയുടെ മാന്ത്രിക സംഗീതത്തില്‍ മിതാലി ബാനര്‍ജിയുടെ ശബ്ദത്തില്‍ പുറത്തുവന്ന പാട്ട് സംഗീത പ്രേമികളുടെ ഇഷ്ട ഗാനമായി ഇപ്പോഴും തുടരുകയാണ്.

’96’ എന്ന ചിത്രത്തിലൂടെ പാട്ട് ഒരിക്കല്‍ കൂടി എല്ലാവരെയും കോരിത്തരിപ്പിച്ചിരുന്നു. വിജയ് സേതുപതി നായികയോട് നിരന്തരം പാടാന്‍ ആവശ്യപ്പെടുന്ന പാട്ട് ചിന്മയിയുടെ ശബ്ദത്തിലാണ് നാം കേട്ടത്. എന്നാല്‍ മലയാളികളുടെ പ്രിയ ഗായിക മിന്‍മിനിയുടെ ശബ്ദത്തിലൂടെ ‘യമുനൈയാട്രിലേ’ വീണ്ടും തരംഗമാവുകയാണ്. മിന്‍മിനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അവര്‍ പാട്ടിന്റെപല്ലവി പാടി പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് ജോയ് മാത്യുവിന്റെകീബോര്‍ഡ് വായനയുടെ അകമ്പടിയോടെ പുറത്തുവന്ന ‘യമുനൈയാട്രിലേ മിന്‍മിനി വേര്‍ഷന്‍’ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.

Top