മീ ടൂ ആരോപണം; അന്വേഷണത്തിന് തീരുമാനിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം

ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ വലിയ വിവാദമായ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനമായി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണത്തിനായി ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണ ചുമതല. സമിതി നിയമവശം പരിശോധിക്കുന്നതാണ്. പൊതുജനാഭിപ്രായവും പരിശോധിക്കും.

Top