ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വിട്ടുവീഴചയില്ലെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ് : ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനത്തില്‍ വിട്ടുവീഴചയില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍.

രാജ്യത്തെ 13 മേഖലകളിലും ഒരേ സമയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ പല മേഖലയും ഇതിനോടകം നൂറുശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്വദേശിവത്കരണം പൂര്‍ത്തിയാകാത്ത മേഖലയിലും സ്വദേശികളുടെ അനുപാതം വളരെ കൂടിയ നിലവാരത്തിലാണെന്നും വക്താവ് അറിയിച്ചു.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പരിശോധകര്‍ നിത്യേന കടകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്.

നിതാഖത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വദേശിവത്കരണ നിയമത്തില്‍ നിന്ന് പിറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും തൊഴില്‍ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, സ്വര്‍ണക്കടകള്‍ എന്നിവയില്‍ നൂറുശതമാനം സ്വദേശി സംവരണം ഏര്‍പ്പെടുത്തിയ മന്ത്രാലയം, പുതിയ തൊഴില്‍ മേഖലകളിലേക്കും വ്യാപിക്കാനുള്ള ശ്രമത്തിലാണ്.

Top