സൗദിയില്‍ ഇനി കരാര്‍ കാലം കഴിഞ്ഞാല്‍ ജോലി മാറാനും രാജ്യം വിടാനും അനുമതി

soudi

റിയാദ്: സൗദിയിലെ തൊഴില്‍ മേഖലയില്‍ മാനവവിഭവശേഷി മന്ത്രാലയം പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചു. പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്‌പോണ്‍സറുടെ സമ്മതമില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാനാകും.

ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും തൊഴിലുടമയായ സ്‌പോണ്‍സറുടെ അനുമതി വേണമെന്നില്ല എന്നതും പുതിയ പരിഷ്‌ക്കരണത്തില്‍ ഉണ്ട്. സൗദി ചരിത്രത്തിലെ 70 വര്‍ഷത്തോളം പഴക്കമുള്ള നിയമമാണ് ഇതോടെ ഇല്ലാതാകുന്നത്.

Top