ജെ.എന്‍.യുവിലെ നരനായാട്ട്; വൈസ് ചാന്‍സിലറെ വിളിപ്പിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാറിനെ വിളിപ്പിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജെഎന്‍യുവിലെ ആക്രമണത്തിനുശേഷം ആദ്യമായാണ് വിസിയെ വിളിപ്പിക്കുന്നത്.

അതേസമയം ജെ.എന്‍.യുവിലെ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ഇന്ന് സര്‍വ്വകലാശാല സന്ദര്‍ശിക്കില്ല.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംമൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 34ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top