രാജ്യത്ത് രോഗബാധിതരുടെ എണ്ണം 125 ആയി; മുന്നില്‍ മഹാരാഷ്ട്ര പിന്നാലെ കേരളവും

ന്യൂഡല്‍ഹി: ഭീതി വിറച്ച് കൊറണാ വൈറസ് പടരുമ്പോള്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 125 ആയി ഉയര്‍ന്നു. ഇതില്‍ 22 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 24 കേസുകളാണ് സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 24ആയത്.

രോഗം പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ , തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Top