തീർത്ഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന നിർദേശവുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

അതേസമയം രാജ്യത്ത് ഇന്ന് കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ, 11,793 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.2.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 27 കൊവിഡ് മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

Top