സൗദിയില്‍ കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ചു

ജിദ്ദ: കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചു. നിലവില്‍ വാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഏഴു ദിവസം കഴിഞ്ഞും വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കും.

ഈ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ല. ഈ കാലയളവ് കഴിഞ്ഞാല്‍ ഇവരുടെ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ ആയതായി രേഖപ്പെടുത്തും. നേരത്തെ ഇത് എല്ലാവര്‍ക്കും 14 ദിവസങ്ങളായാണ് നിശ്ചയിച്ചിരുന്നത്.

Top