ആഭ്യന്തര യാത്രക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാന, ട്രെയിന്‍, അന്തര്‍സംസ്ഥാന ബസ് യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ചയും ട്രെയിന്‍ സര്‍വീസ് ജൂണ്‍ 1നും തുടങ്ങാനിരിക്കെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. യാത്രക്കാര്‍ പാലിക്കേണ്ട ക്വാറന്റൈന്‍, ഐസലേഷന്‍ പ്രോട്ടോകോളുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം.

എല്ലാ യാത്രക്കാരും ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.വിമാനത്താവളങ്ങള്‍/റെയില്‍വേ സ്റ്റേഷന്‍/ബസ് ടെര്‍മിനല്‍ എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സോപ്പ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണം.റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് തെല്‍മല്‍ സ്‌ക്രീനിങ് നടത്തണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രം യാത്രാനുമതി.

എല്ലാവരും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം.യാത്ര പൂര്‍ത്തിയാക്കുന്നിടത്ത് തെര്‍മല്‍ സ്‌ക്രീനിങ്. രോഗലക്ഷണമില്ലാത്തവര്‍ക്ക് പോകാന്‍ അനുമതി, 14 ദിവസം ഹോം ക്വാറന്റൈന്‍.ക്വാറന്റൈനിടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കോവിഡ് കെയര്‍ സെന്റുറുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും.തെര്‍മല്‍ സ്‌ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ക്ലിനിക്കല്‍ പരിശോധന, തുടര്‍നടപടികള്‍.

 

Top