ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഊര്‍ജിതമാക്കി.

മൃതദേഹം ഇതിനകം താലിബാന്‍, റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ നിലവിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.

 

Top