കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രിസ്ഥാനം; കടുംപിടുത്തം പിടിച്ചേക്കില്ല

തിരുവനന്തപുരം: രണ്ടു മന്ത്രിസ്ഥാനം വേണമെന്നുള്ള കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എം കടുപിടുത്തം പിടിച്ചേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി പാലയില്‍ തോറ്റതോടെ പാര്‍ട്ടിക്ക് കേരള നിയമസഭയില്‍ രണ്ടു മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്നാണ് സൂചന. രണ്ടു മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യം ഉന്നയിക്കുമെങ്കിലും കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടാണ് ജോസ് വിഭാഗത്തിനുള്ളത്.

രാജ്യസഭാ സീറ്റിന്റെ കാര്യം കൂടി പരിഗണിച്ചാകും ഈ നിലപാടിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തിയിരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് ജോഷി അഗസ്റ്റിന്റെയും എ.ജെ രാജന്റെയും പേരുകളാണ് പാര്‍ട്ടി നിലവില്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ഒരു മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ റോഷി അഗസ്റ്റിനായിരിക്കും ലഭിക്കുക.

Top