മന്ത്രിമാര്‍ കൊവിഡ് നിരീക്ഷണത്തില്‍; മന്ത്രിസഭായോഗം നാളെ ഉണ്ടാകില്ലെന്ന് വിവരം

തിരുവനന്തപുരം: ബുധനാഴ്ചകളില്‍ സാധാരണ ചേരാറുള്ള മന്ത്രിസഭായോഗം നാളെ ഉണ്ടാകില്ലെന്ന് വിവരം. മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് ആലോചന. മന്ത്രിമാര്‍ പലരും സ്വയം നിരീക്ഷണത്തില്‍ ആയ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം മാറ്റിവക്കുന്നത്. മന്ത്രിസഭായോഗം ശനിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം.

കരിപ്പൂര്‍ വിമാന അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ദിവസങ്ങള്‍ക്ക് അകം മലപ്പുറം കളക്ടര്‍ അടക്കം കൊവിഡ് ബാധിതരാകുകയും ചെയ്തതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.

Top