റൂട്ട് മാപ്പ് മാറ്റി; നീരസം പ്രകടിപ്പിച്ച് മന്ത്രി; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രിയുടെ റൂട്ട് മാപ്പ് മാറ്റിയതിൽ പൊലീസുകാർക്കെതിരെ നടപടി. മന്ത്രി പി രാജീവിന്റെ റൂട്ട് മാപ്പ് മാറ്റിയതിന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എസ്‌കോർട്ട് പോയ തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്‌ഐ സാബുരാജൻ, സിപിഒ സുനിൽ എന്നിവർക്കെതിരെയാണ് നടപടി.

റൂട്ട് മാറ്റിയത് മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം നീരസം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.

അതേസമയം ട്രാഫിക്ക് ബ്ലാക്കിനെ തുടർന്നാണ് റൂട്ട് മാപ്പിൽ മാറ്റം വരുത്തിയത് എന്നാണ് പൊലീസുകാർ പറയുന്നത്.

Top