‘മന്ത്രിയെ ഭീഷണിപ്പെടുത്തിയിട്ടില്ല’; മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. ഭരണഘടനാപരമായ ബാധ്യതയാണ് താൻ പ്രഖ്യാപിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാക്കാണ് താൻ പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ താൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗവർണർ പറയുന്നു. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം. മാധ്യമങ്ങൾ തന്നോട് നീതി കാണിച്ചില്ല. വസ്തുതകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗവർണർ കൂട്ടിച്ചേർത്തു. സി എ എ നിയമത്തിനെതിരെ കേരളത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച നിലപാട് ഉചിതമല്ലാത്തതാണെന്നും ഗവർണർ വിമർശിച്ചു. നിലപാടിൽ നിന്ന് പിന്നോട്ടില്ല. കേരളത്തിൽ നടക്കുന്നത് ഉചിതമല്ലാത്തവയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു.

Top