മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. നിലവില്‍ അന്തിക്കാട്ടെ വീട്ടില്‍ നിരീക്ഷണത്തിലാണ് മന്ത്രി. കൊവിഡ് ഇല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും ആന്റിജന്‍ പരിശോധനക്ക് വിധേയനാകും.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ഇ പി ജയരാജന്‍ . കെ കെ ശൈലജ. എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍,വി എസ് സുനില്‍കുമാര്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ കെ ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമാണ് നിരീക്ഷണത്തിലുള്ളത്.

Top