മന്ത്രി വി എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

VNVASAVAN

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ജോര്‍ജ് മാത്യുവിനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതെന്നാണ് സൂചന.

സംഘടനാ ചുമതലയിലേക്ക് മടങ്ങിയെത്താനാണ് ഈ ഒരു നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോര്‍ജ് മാത്യു. പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ്.

 

Top