പ്ലസ് വണ്‍ സീറ്റുകള്‍ പരമാവധി വര്‍ധിപ്പിച്ചു, എല്ലാവര്‍ക്കും പ്രവേശനം ഉറപ്പെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇഷ്ടമുള്ള കോഴ്സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ടായാലും എല്ലാവര്‍ക്കും പ്രവേശനം കിട്ടുമെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ കോഴ്‌സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് അനുവദിക്കും. 23നകം പ്ലസ് ടു പുതിയ ബാച്ചുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. സീറ്റുകള്‍ പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Top