‘ബ്ലഡി ഫൂള്‍, റാസ്‌കല്‍സ് എന്നൊക്കെ വിളിക്കുന്നത് ഗവര്‍ണറുടെ സംസ്‌കാരം’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി. ഇത് തീര്‍ത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവര്‍ണര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂള്‍, റാസ്‌കല്‍സ് എന്നൊക്കെ വിളിക്കുന്നത് ഗവര്‍ണറുടെ സംസ്‌കാരമാണ്. ഒരു ഗുണ്ടാത്തലവന്‍ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവര്‍ണര്‍ ഇന്നലെ ചെയ്തത്.

ഗവര്‍ണര്‍ കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആവശ്യമില്ലാതെ പഴിചാരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു ഗവര്‍ണറും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. ആവശ്യമില്ലാതെയാണ് ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ കഥയുണ്ടാക്കി ഹീറോയാകാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഷേധത്തിനോട് പ്രോട്ടോകോള്‍ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ എന്നും മന്ത്രി പറഞ്ഞു.

Top