മന്ത്രി വി.സെന്തില്‍ ബാലാജി റിമാന്‍ഡില്‍; ആശുപത്രിയിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി

ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി – എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ്. ബാലാജിയെ ആശുപത്രിയിലെത്തി കണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് ഉള്‍പ്പെടെ കേന്ദ്രസേനയുടെ കാവലും ഏര്‍പ്പെടുത്തി.

 

Top