മന്ത്രി വി.എസ്. സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ:  മന്ത്രി വി.എസ്.സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം,കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്ത അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.

Top