Minister Sunilkumar visited vengeri

കോഴിക്കോട്: വേങ്ങേരിയിലെ പച്ചക്കറി മൊത്ത സംഭരണ വിതരണ കേന്ദ്രത്തില്‍ ഭക്ഷ്യമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മിന്നല്‍ സന്ദര്‍ശനം. പച്ചക്കറി സംഭരണ കേന്ദ്രത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി പറഞ്ഞു.

പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിക്കതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റിലും സുനില്‍ കുമാര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എം.ഡി സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top