മോഹൻലാലിന്റെ ജൈവകൃഷിയെ അഭിനന്ദിച്ച് മന്ത്രി സുനിൽ കുമാർ

ലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടുവളപ്പിലെ ജൈവ കൃഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തന്റെ വീട്ടിലെ തൊടിയിൽ പച്ചക്കറികൾ നട്ടിരിക്കുന്നതും, അത് പരിചരിക്കുന്നതുമായ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിരുന്നത്. അദ്ദേഹം അത് ഷെയർ ചെയ്തു നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയും ആരാധകരും ചിത്രങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടന് അഭിവാദ്യങ്ങൾ. അഭ്രപാളികളിൽ നടന വിസ്മയം…

Posted by Adv. V S Sunil Kumar on Friday, September 25, 2020

 

ഇപ്പോഴിതാ മോഹൻലാലിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാലിന്റെ ഈ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചത്. താരത്തിന് ഈ പ്രവർത്തി മറ്റുള്ളവർക്കും പ്രചോദനമാകും എന്നതിൽ സംശയമില്ല എന്ന് മന്ത്രി കുറിപ്പിൽ പറയുന്നുണ്ട്.

Organic Farming @Home

Posted by Mohanlal on Thursday, September 24, 2020

സംസ്ഥാന കൃഷിവകുപ്പിന്റെ ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചാരണാർത്ഥം ചിത്രീകരിച്ച പരസ്യ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വന്തം വീട്ടുവളപ്പിൽ ജൈവ കൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടന് അഭിവാദ്യങ്ങളും മന്ത്രി നേരുന്നുണ്ട്.

Top