ഡി സിനിമാസ്;വിജിലന്‍സ് അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരട്ടെയെന്ന് മന്ത്രി സുനില്‍കുമാര്‍

കൊച്ചി: ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഡി സിനിമാസുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇതേക്കുറിച്ചെല്ലാം റവന്യൂ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിലൂടെ വസ്തുതകള്‍ എല്ലാം പുറത്തുവരട്ടെയെന്നും മന്ത്രി പറഞ്ഞു.

ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് പരിശോധിച്ച് സെപ്തംബര്‍ 13 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Top