സ്റ്റാലിന്റെ പരിപാടിക്ക് കസേര വൈകിയതിന് മന്ത്രി എസ് എം നാസർ പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞു; വിവാദം

ചെന്നൈ: തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി എസ് എം നാസർ പാർട്ടി പ്രവർത്തകനെ കല്ലെടുത്ത് എറിഞ്ഞത് വലിയ വിവാദമാകുന്നു. ബുധനാഴ്ച തിരുവള്ളൂരിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന പൊതു പരിപാടിയുടെ ഒരുക്കം വിലയിരുത്താൻ എത്തിയ മന്ത്രിയാണ് പാർട്ടി പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞത്. തനിക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകിയതിൽ ക്ഷുഭിതനായാണ് മന്ത്രി കല്ലെടുത്ത് പ്രവർത്തകനെ എറിഞ്ഞത്.

ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ എസ് എം നാസറിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ വിവാദം കത്തുമ്പോഴും മന്ത്രിയോ ഡി എം കെയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top