നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്.

അതേസമയം പ്രളയക്കെടുതിയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് 4 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top