സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കളുടെ പിന്‍മാറ്റം തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസമന്ത്രി

c raveendra nadh

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.

വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് സംവിധാനം ഒഴിവാക്കില്ലന്നും, ആരെങ്കിലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനെ പിന്നാലെ നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍ വാങ്ങിയിരുന്നത്. എന്നാല്‍ വിധികര്‍ത്താക്കളുടെ പിന്മാറ്റം വിജിലന്‍സ് സംവിധാനം ശക്തമായതിനാലാണെന്നും, കണ്ണൂരിനേക്കാള്‍ ശക്തമായ സംവിധാനമാണ് തൃശ്ശൂരിലേതെന്നും ഡി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

Top