കേരളത്തിലെ ഭൂമിക്കടിയിൽ വെള്ളമല്ലേ, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?; സജി ചെറിയാൻ

Saji Cherian

ആലപ്പുഴ: സില്‍വര്‍ലൈനില്‍ വിചിത്ര പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ‘കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകാത്തത് എന്നായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പുകളെ പരാമര്‍ശിച്ചുകൊണ്ട് സജി ചെറിയാന്‍ ചോദിച്ചത്.

ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

’40 വര്‍ഷം മുന്‍പ് വിദേശത്ത് പോയപ്പോള്‍ അവിടെ വലിയ മാളുകളുടെ ഉള്ളില്‍ ട്രെയിന്‍ വന്നു നില്‍ക്കുകയും ആളുകള്‍ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റര്‍ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റര്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാസര്‍കോട് – തിരുവനന്തപുരം 2 മണിക്കൂര്‍ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിര്‍ത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോള്‍ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാല്‍ നടക്കാതെ പോകു.’- സജി ചെറിയാന്‍ പറഞ്ഞു.

Top