ഇവരെ സമൂഹം അറിയണം; വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പരസ്യമാക്കും !

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഉച്ചയ്ക്ക് പരസ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വിവരങ്ങള്‍ സമൂഹം അറിയണമെന്നും, ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമൈക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെയും കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടാന്‍ .

അതേസമയം, രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതിന് മുന്‍പ് എത്തിയ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകമാണ്.

നവംബര്‍ 22ന് സാംപിളെടുത്തവരിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് എന്നതിനാല്‍, മാര്‍ഗനിര്‍ദേശത്തിന് മുന്‍പേ തന്നെ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

Top