മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൂടുതല്‍ ജലം തുറന്നുവിടണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്‌നാട് തുറന്നുവിടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മേല്‍നോട്ട സമിതിയേയും തമിഴ്‌നാടിനെയും വിവരമറിയിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതല്‍ ജലം മുല്ലപ്പെരിയാറില്‍ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ല.

5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാര്‍ തീരത്ത് പ്രശ്നം ഉണ്ടാകില്ല. മുല്ലപ്പെരിയാര്‍ നീരൊഴുക്ക് കുറയുന്നില്ല. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂള്‍കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയായി കാണണം. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

 

Top