മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാക്‌സിന്‍ സ്വീകരിച്ചു

kadannappali ramachandran

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂരില്‍ വാക്‌സിന്‍ സ്വീകരിച്ചു. മന്ത്രിമാരില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ ആളാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് വാക്‌സിന്‍ സ്വീകരിക്കും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാക്‌സിന്‍ എടുത്തേക്കും. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ സ്വീകരണത്തിന് സജ്ജമാകാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 877 പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി. വാക്‌സിനേഷന്‍ സാധാരണ നിലയിലാകാന്‍ 4 ദിവസം വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Top