മന്ത്രി രാജുവും എംഎല്‍എ നൗഷാദും സബ്‌സിഡിക്കര്‍ഹതയുള്ളവരുടെ വിഭാഗത്തില്‍

Forest minister K Raju

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി കെ രാജുവിന് രണ്ടു കിലോ അരികിട്ടുന്നത് വെറും രണ്ടു രൂപയ്ക്ക്.

ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷന്‍ പട്ടികയില്‍ ആനുകൂല്യങ്ങളും കൃത്യമായ ശമ്പളവുമുള്ള മന്ത്രിയുള്ളത് സബ്‌സിഡിക്കര്‍ഹതയുള്ള വിഭാഗത്തിലാണ്. എംഎല്‍എ നൗഷാദ് റേഷന്‍ പട്ടികയില്‍ അരി സൗജന്യമായി ലഭിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുമാണ്.

സാധാരണക്കാരായ ജനങ്ങളെ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി സൗജന്യ റേഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് മന്ത്രിയും എംഎല്‍എയും സൗജന്യ റേഷന്‍കാരായത്.

ഭക്ഷ്യ വകുപ്പ് റേഷന്‍ മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്ക്, സഹകരണ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. 1000 ചതുരശ്ര അടി വീട്, നാലു ചക്ര വാഹനം, ഒരു ഏക്കറിലധികം ഭൂമി എന്നിവ ഉള്ളവരെയും ഒഴിവാക്കിയിരുന്നു.

ഇത്തരക്കാരെ സബ്‌സിഡിക്കര്‍ഹരായ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടയിലാണ് മന്ത്രിയും എംഎല്‍എയും പട്ടികയില്‍ കയറിക്കൂടിയത്.

മന്ത്രി രാജുവിന്റെ ഭാര്യയാണ് കാര്‍ഡ് ഉടമ. ഇവര്‍ ജലസേചന വിഭാഗത്തില്‍നിന്ന് സൂപ്രണ്ടിങ് എഞ്ചിനീയറായി വിരമിച്ചതാണ്. മന്ത്രിക്ക് സ്ഥിര വരുമാനവും നാലു ചക്ര വാഹനവും ഉണ്ട്. എന്നിട്ടും മന്ത്രിയും കുടുംബവും ഇതില്‍ കടന്നുകൂടി.

Top