മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ രായന്‍കണ്ടിയില്‍ നിഷാദിനെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

സംഗീത് എളേറ്റില്‍ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് നിഷാദ് മോര്‍ഫ് ചെയ്ത ചിത്രവും കുറിപ്പും പങ്കുവെച്ചത്. അമിത്ഷായുടെ ഫോട്ടോയില്‍ പിണറായി വിജയന്റെ മുഖം ചേര്‍ത്തുവെച്ച് കേരളം അമിത് ഷാ ഭരിക്കുന്നു. പിണറായി വിജയനിലൂടെ എന്ന കുറിപ്പോടെയാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രചരിപ്പിച്ചത്.

എന്നാല്‍ ഇതിനുശേഷം സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിക്കുകയും ചെയ്തു. പരാതി അന്വേഷണത്തിനായി ഡി ജി പി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ കൊടുവള്ളി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Top