കാട്ടാന ആക്രമണം; ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റ്: പി രാജീവ്

കൊച്ചി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവ്. അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കളും ചില എംഎല്‍എമാരുമാണ് മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം. കുടുംബാംഗങ്ങള്‍ ആശുപത്രിക്കുള്ളില്‍ തന്നെയുണ്ട്. ബലമായി എടുത്തുകൊണ്ടുപോയി മൃതദേഹത്തോട് അനാദരവ് കാണിക്കുകയായിരുന്നു. മരണത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം എത്രയും വേഗം കൈമാറുമെന്നും പി രാജീവ് വ്യക്തമാക്കി. നിലവില്‍ പത്തുലക്ഷം നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 5 ലക്ഷം ഇന്ന് തന്നെ കൈമാറാനാണ് തീരുമാനം.

Top