സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ എസ് ഐ ഡി സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തി. കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനൊപ്പം ഭാവിയില്‍ മറ്റ് വാക്‌സിനുകള്‍ നിര്‍മിക്കുക കൂടിയാണ് ലക്ഷ്യം.

കേരളത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനും ഗവേഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കൈമാറി.

ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഭാവിയില്‍ മറ്റ് വാക്‌സിനുകള്‍ നിര്‍മിക്കുക കൂടിയാണ് ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

Top