തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ആന്റണിയുടെ മകന്‍ ബി.ജെ.പി യില്‍ പോയപ്പോള്‍ ആന്റണി പോലും ശക്തമായി അപലപിക്കാന്‍ തയ്യാറായില്ല, ഇപ്പോള്‍ കെ കരുണാകരന്റെ മകളും പോകുന്നതായി കേട്ടു എന്ന് മന്ത്രി പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ ജയിച്ചാല്‍ രണ്ടക്കം അങ്ങോട്ടെടുക്കാം എന്നാകും മോദി അന്ന് പറഞ്ഞത്. പുത്രവാത്സല്യത്താല്‍ മതനിരപേക്ഷ നിലപാട് അദ്ദേഹം പോലും മറന്നു. ബി.ജെ പി യ്ക്ക് രണ്ടക്കം തികയ്ക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമോ എന്ന ചിന്ത കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ ശക്തമാണ്.
ബിജെപിയുടെ സപ്ലൈ ചെയിനായി നില്‍ക്കുന്ന കോണ്‍ഗ്രസിന് വോട്ടു കൊടുക്കണൊ അതോ മതനിരപേക്ഷ നിലപാടിന്റെ ഫിക്സഡ് ഡപ്പോസിറ്റിന് ഒപ്പം നില്‍ക്കണോ എന്ന ചോദ്യം ഈ ഘട്ടത്തില്‍ ശക്തമായി ഉയര്‍ന്നു വരും’- മന്ത്രി പി രാജീവ്.