ട്രാന്‍സ്ഫറിന് അപേക്ഷിച്ച അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ട്രാന്‍സ്ഫറിന് അപേക്ഷിച്ച അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാനും സസ്പെന്‍ഡ് ചെയ്യാനും ഉത്തരവിട്ട് മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റേതാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്നും അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഉത്തര കാശിയിലെ നൗഗണിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായ ഉത്തര ബഹുഗുണയാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. 25 വര്‍ഷമായി ഉള്‍നാടന്‍ മേഖലയില്‍ ജോലിചെയ്യുന്നു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനാല്‍ കുട്ടികള്‍ക്കൊപ്പം കഴിയാന്‍ ഡെറാഡൂണിലേക്ക് മാറ്റിത്തരണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന് മുഖ്യമന്ത്രിയോട് തര്‍ക്കിക്കാനാരംഭിച്ച ഉത്തരയെ സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനുമായിരുന്നു ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നിര്‍ദ്ദേശം. പൊതുപരിപാടി അലങ്കോലമാക്കിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉത്തരയെ പിന്നീട് വിട്ടയച്ചു.

Top