‘ചെറിയാൻ ഫിലിപ്പിന് ബി.ജെ.പി.യിലേക്ക് സ്വാഗതമെന്ന്’ മന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബി.ജെ.പി. സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചെറിയാൻ ഫിലിപ്പിനോട് സി.പി.എം. കാണിച്ചത് ക്രൂരതയാണ്. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കിൽ, ചെറിയാനോട് കാണിച്ചത്അതിനെക്കാൾ വലിയ ക്രൂരതയാണെന്ന് മന്ത്രി ഡൽഹിയിൽ പറഞ്ഞു.

‘‘ചെറിയാൻ ഫിലിപ്പിന് സി.പി.എം. രാജ്യസഭാസീറ്റ് നിഷേധിച്ചത് വലിയ ക്രൂരതയാണ്. ദീർഘകാലത്തെ സംശുദ്ധമായ രാഷ്ട്രീയപാരമ്പര്യമുള്ളയാളാണ് ചെറിയാൻ. അങ്ങനെയുള്ള ഒരാൾ ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിനുമുന്നിൽ വാതിൽ അടച്ചിടില്ല.” മുരളീധരൻ പറഞ്ഞു.

Top