‘എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത്’; മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം: ദേശീയ പാത വികസനത്തില്‍ സംസ്ഥാനത്തിന്റെ പങ്ക് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുള്ളിമാന്റെ പുള്ളി മായ്ക്കാന്‍ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പങ്കും മായ്ക്കാന്‍ ആവില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുയായിരുന്നു മുഹമ്മദ് റിയാസ്.

വികസനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല. എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത്. വികസനം മത്സരമായി കാണുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. വിവിധ വകുപ്പുകള്‍ ദേശീയ പാത അതോറിറ്റിക്കൊപ്പം നിന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരുടെയും ക്രെഡിറ്റ് എടുക്കാന്‍ ഇല്ലെന്ന് പറഞ്ഞ മുഹമ്മദ് റിയാസ്, ബൈപ്പാസില്‍ ബിജെപി അധ്യക്ഷന്റെ റോഡ് ഷോ നടത്തുന്നതിനെ കുറിച്ചും പ്രതികരിച്ചു. റോഡ് ഷോ നടത്താന്‍ ആര്‍ക്കും അവകാശമുണ്ടെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞു.

Top