മിന്നല്‍ സന്ദര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

അറപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ വകുപ്പിന്റെ കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയിലുള്ള അറപ്പുഴ പാലത്തിലെ കുഴികള്‍ നികത്താത്തതിനെ കുറിച്ച് നിരവധി പരാതികള്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് റിയാസിന് നാട്ടുകാരില്‍ നിന്നും ലഭിച്ചിരുന്നു. ഫോണ്‍ ഇന്‍ പ്രോഗ്രാമിലും ഇത് സംബന്ധിച്ച പരാതി ഉന്നയിക്കപ്പെട്ടു. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതല ഏറ്റ ശേഷം ആദ്യം വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍, പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് ചര്‍ച്ച ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ദേശീയപാതാ അതോറിറ്റിയുമായി ബന്ധപ്പെടാനും പണി ആരംഭിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കോഴിക്കോട് എത്തിയ മന്ത്രി അറ്റകുറ്റപണി പരിശോധിക്കാന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. മിന്നല്‍ പരിശോധനകള്‍ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയാണ് മടങ്ങിയത്.

Top