ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തയാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എൽഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയാക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിവേഗം പണികൾ പുരോഗമിക്കുകയാണ്. 98.51% ഭൂമി ഇതിനകം എറ്റെടുത്തു കഴിഞ്ഞു. 1079.06 ഹെക്ടറിൽ 1062.96 ഹെക്ടറും ഏറ്റെടുത്തെന്നും മന്ത്രി വിശദീകരിച്ചു. സ്ഥലമെടുക്കാൻ സംസ്ഥാനം 5580 കോടി രൂപയാണ് നൽകിയത്. 15 റീച്ചുകളിൽ പണി പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അരൂര്‍-തുറവൂര്‍ റീച്ചില്‍ എലിവേറ്റഡ് ഹൈവേക്കുള്ള ഡിപിആര്‍ തയ്യാറാക്കുകയാണ്. ദേശീയപാതാ വികസനം കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അദ്ധ്യായമാണ്. കൊവിഡ് പോലുള്ള മഹാമാരികളോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025-ഓടെ കേരളത്തില്‍ ദേശീയപാത 66-ന്റെ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Top