കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിയുടെ തലയ്ക്ക് പരിക്ക്

പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിയുടെ തലയ്ക്ക് പരിക്കേറ്റു. ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറില്‍ വച്ച് വീടിന്റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്ക്ക് പരിക്കേറ്റത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം എം മണി ചികിത്സ തേടി. പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top