4 ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്ന് എംഎം മണി

mm mani

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയത്തില്‍ തകര്‍ന്ന വൈദ്യുത ബന്ധം നാല് ദിവസത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തില്‍ വലിയ ദുരന്തം നേരിട്ട ജില്ലയാണ് ഇടുക്കി. ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പ്രത്യേക പരിഗണന ഇടുക്കിയ്ക്ക് നല്‍കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും എംഎം മണി പറഞ്ഞു.

ഹ്രസ്വകാല പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കി അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി.

Top