ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

mercykutty amma

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിഅമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളജ് മെഡിക്കല്‍ ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തി വരികയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു.

Top